കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; ജനുവരി 27 ന് വിധി പ്രസ്താവിക്കും

കോഴിക്കോട് : സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ജനുവരി 27 ന് വിധി പ്രസ്താവിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടകരയിലെ ലീ​ഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അം​ഗവുമായ ഷിംജിതക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലായിരുന്നു.

പിന്നീട് വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.