കോട്ടയം പനച്ചിക്കാട് വെള്ളത്തിൽ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി; അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: പനച്ചിക്കാട് പടിയറക്കടവിൽ വെള്ളത്തിൽ വീണ് കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി.

പാത്താമുട്ടം തേവരകുന്നേൽ സദാനന്ദൻ (57) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ വള്ളവും മൊബൈൽ ഫോണും പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മീൻ പിടിക്കാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്.