പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസ്; ഡീൻ കുര്യാക്കോസിന് ജാമ്യം

പാലക്കാട്: മുൻ എംഎല്‍എ പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസില്‍ ഡീൻ കുര്യാക്കോസ് എംപിക്ക് ജാമ്യം.

ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്.

ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർ‌ന്ന് എംപി കോടതിയില്‍ ഹാജരാവുകയായിരുന്നു.

2018ല്‍ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.