കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോള്‍.
പയ്യന്നൂർ നഗരസഭയിലെ കൗണ്‍സിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്.
പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അടിയന്തര പരോള്‍ അനുവദിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ് ഇപ്പോള്‍. പരോള്‍ അപേക്ഷ കണ്ണൂർ ജയില്‍ സുപ്രണ്ട് തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി ടി സി നന്ദകുമാറും പരോളിലാണ്. കേസില്‍ നവംബറിലാണ് നിഷാദിനെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് നിഷാദ് ആദ്യം പരോളില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അന്ന് പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു
