കോട്ടയം: സിപിഐ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലയുടെ ചുമതലയുള്ള സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സി.കെ ശശിധരനെ ചുമതലയിൽ നിന്നു മാറ്റി.
വനിതാ അംഗത്തിൻ്റെ പരാതിയെ തുടർന്ന് സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. കൊല്ലത്തു നിന്നുള്ള സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രന് കോട്ടയത്തിന്റെ ചുമതല നൽകി.
ഇടുക്കിയിൽ നിന്നുള്ള അംഗമാണ് ശശിധരനെതിരേ സംസ്ഥാന കൗൺസിലിൽ പരാതി ഉന്നയിച്ചത് എന്നാണ് വിവരം.14 വർഷത്തോളം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ ശശിധരന് ഇപ്പോൾ പത്തനംതിട്ടയുടെ ചുമതലയുണ്ട്.
അറിയപ്പെടുന്ന കാനം പക്ഷക്കാരനായ ശശിധരനെ പുറത്താക്കാൻ നടന്ന നീക്കങ്ങളുടെ ഭാഗമാണു പരാതിയെന്നും നടപടിയെന്നും മറുപക്ഷം ആരോപിക്കുന്നു.
