‘കോണ്‍ഗ്രസ് രണ്ടായി പിളരും; പ്രവര്‍ത്തകരുടെയുള്ളില്‍ പുകയുന്ന അഗ്നിപര്‍വതം ജൂണ്‍ 4നുശേഷം പൊട്ടിത്തെറിക്കുമെന്ന് ആചാര്യ പ്രമോദ് കൃഷ്ണം

ഡൽഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പക്ഷവും പ്രിയങ്ക ഗാന്ധി പക്ഷവുമായി പിളരുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം.

പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നല്‍കാത്തതിന്‍റെ ഫലം ജൂണ്‍ നാലിന് കാണാമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. പ്രിയങ്കക്കെതിരെ പാർട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുകയാണ്.

റായ്ബറേലിയില്‍ മത്സരിക്കാൻ പ്രിയങ്കയെ രാഹുല്‍ അനുവദിച്ചില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം ആരോപിച്ചു.
റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്നതിന് പകരം പാകിസ്താനില്‍ രാഹുലിന്‍റെ പ്രശസ്തിയും സ്വീകാര്യതയും വര്‍ധിക്കുന്നതുകൊണ്ട് റാവല്‍ പിണ്ടിയില്‍ നിന്നാണ് മത്സരിക്കേണ്ടതെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു.

രാഹുല്‍ ഗാന്ധി അമേഠി വിട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ന്നു. പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല. ഒരു അഗ്നിപര്‍വതം പുകയുന്നതുപോലെ പ്രിയങ്ക ഗാന്ധിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരുടെ ഉള്ളില്‍ ഇക്കാര്യം നീറി പുകയുകയാണെന്നും ജൂണ്‍ പുകയുകയാണെന്നും ജൂണ്‍ നാലിനുശേഷം അത് പൊട്ടിത്തെറിക്കുമെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.