കോഴിക്കോട്: കിടപ്പുമുറിയില്‍ മൂർഖൻ. നന്മണ്ടയില്‍ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അല്‍ഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുലർച്ചെയാണ് സംഭവം.
പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നില്‍ക്കുകയായിരുന്നു.
റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
