ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യമന്ത്രി രാജിവയ്ക്കണം, കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോട്ടയത്ത് കരിങ്കൊടി. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു മുഖ്യമന്ത്രി.

 

പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ ഉടൻ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി കരിങ്കൊടിയുമായി ചാടിയിറങ്ങി.

 

സ്വർണ കൊളള കേസിൽ രാജിവയ്ക്കുക എന്ന മദ്രാവാക്യം മുഴക്കിയാണ് കോൺസ് പതാകയേന്തിയവർ പ്രതിഷേധം ഉയർത്തിയത്.

 

കറുത്ത ബലൂണുകളും പറത്തി. സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.