സ്വന്തം ലേഖകൻ
കൊല്ലം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു.
വാഹനവ്യൂഹം ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്നാണ് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാര്‍ത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂര്‍ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ വച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണിവര്‍.
കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടര്‍ന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.
