വീട്ടിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവം; പെൺകുട്ടിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്; പ്രതിയെന്ന സംശയിക്കുന്നയാളുടെസിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; അർദ്ധനഗ്നയായി കണ്ടെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു; കയ്യിലുണ്ടായിരുന്ന മുറിവിൽ ഉറുമ്പരിച്ചിരുന്നു; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: ചോറ്റാനിക്കരയിൽ വീട്ടിനുള്ളിൽ അവശനിലയിൽ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്.

സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാൾ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. നാട്ടുകാരുമായി ഇയാൾ‌ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്.

കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.