പൊതുവേ മുതിർന്നവരിലെ ടെൻഷനെ കുറിച്ചായിരിക്കും അധികവും നമ്മൾ കേൾക്കാറുള്ളത്. എന്നാൽ കുട്ടികളിലും ടെൻഷൻ/ ഉത്കണ്ഠ ഉണ്ടാകാറുണ്ട്. കുട്ടികളിൽ ഇത് എങ്ങനെയാണ് എന്ന് നോക്കാം.
● നന്നായി പഠിച്ചശേഷവും പരീക്ഷയിൽ തോൽക്കുമോ എന്ന് കുട്ടി ഭയപ്പെടുക
● സ്കൂളിൽ നിന്നും വൈകുന്നേരം കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ വരാതിരിക്കുമോ എന്ന ആശങ്ക
● ഏതു ഉടുപ്പിടണം എന്ന് ഒരുപാട് സമയം എടുത്ത് ആലോചിക്കുക
● ആരെങ്കിലും കളിയാക്കുമോ എന്നു പേടിക്കുക
● ഉറങ്ങാൻ കിടന്നാലും ഉറക്കം വരാതിരിക്കുക
● രാവിലെ ഉണരുമ്പോൾ തന്നെ ടെൻഷൻ തോന്നുക
● സ്വപ്നം കണ്ടു പേടിക്കുക
● കഴിഞ്ഞ കാര്യങ്ങൾ ഓർത്തു ടെൻഷൻ തോന്നുക
● കൂട്ടുകാരുമായി നടന്ന വഴക്ക് വീണ്ടും വീണ്ടും ആലോചിക്കുക
● വിട്ടുമാറാത്ത വയറു വേദന, തലവേദന
● പരീക്ഷ ഉള്ള ദിവസം വയറുവേദന, മറ്റു ബുദ്ധിമുട്ടുകൾ
● എന്തെക്കിലും തെറ്റു പറ്റുമോ എന്ന പേടിയിൽ സ്കൂളിലെ പരിപാടികളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുക
● ഹോം വർക്ക് ചെയ്തു തീർത്ത ശേഷവും അത് പൂർണ്ണമായും ശരിയല്ല എന്ന തോന്നലിൽ ടീച്ചർക്ക് കൊടുക്കാതെ ഇരിക്കുക
● മുൻപ് നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോട്ടാവുക
● മുൻപ് വളരെ സന്തോഷത്തോടെ ഇരുന്ന കുട്ടി സങ്കടപെടുന്നതായി കാണുക
● മുൻപ് ആക്റ്റീവ് ആയിരുന്ന കുട്ടി എല്ലാ കാര്യത്തിലും പിന്നോട്ടാവുക
● മാതാപിതാക്കളിൽ ടെൻഷൻ ഉണ്ടെങ്കിൽ
● വീട്ടിലെ വഴക്കുകളും പ്രശ്നങ്ങളും
● ഒരുപാട് സമ്മർദ്ദം ഉള്ള സ്കൂൾ സാഹചര്യം അല്ലെങ്കിൽ വീട്ടിലെ സാഹചര്യം
● മറ്റുകുട്ടികൾ നിരന്തരം കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്
● ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥ
എങ്ങനെ പരിഹരിക്കാം
● കുട്ടിക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം.
● കുട്ടിയുടെ ഭയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കണം.
● മാതാപിതാക്കൾ ഒപ്പമുണ്ടെന്ന വിശ്വാസം അവരുടെ ആത്മവിശ്വാസത്തെ ഉയർത്തും.
● പുതിയ രീതിയിൽ ചിന്തിക്കാൻ കുട്ടികളെ പഠിപ്പിക്കണം. CBT എന്ന മനഃശാസ്ത്ര ചികിത്സ ഇതിനായി ഫലപ്രദമാണ്.
● ചെറിയ പ്രായത്തിലെ ടെൻഷൻ പരിഹരിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് കൂടുതൽ സന്തോഷത്തോടെ മുന്നോട്ടുപോകാനും അവരുടെ കഴിവുകളെ മികച്ച രീതിയിൽ ഉപയോഗിക്കാനും കഴിയും.
● തോൽവിയും പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കാൻ അവരെ അനുവദിക്കണം.
