വീട്ടില്‍ താേന്നുന്നിടത്തൊക്കെ അയകെട്ടി തുണിവിരിക്കരുതേ;പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കും; കാരണമിതാണ്

കോട്ടയം: ടെറസിന് മുകളിലായിരിക്കും കഴുകിയ വസ്ത്രങ്ങള്‍ മിക്കവരും ഉണങ്ങാനിടുന്നത്. അങ്ങനെ അല്ലാതെ ചെയ്യുന്നത് വളരെ കുറച്ചുപേർ മാത്രമാണ്.

എന്നാല്‍ ടെറസിലായിരുന്നാലും താഴെയായിരുന്നാലും മുറികളിലായിരുന്നാലും വസ്ത്രങ്ങള്‍ വിരിക്കാൻ തോന്നുംപോലെ അയകള്‍ കെട്ടുന്നത് അത്ര നന്നല്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. യോജിച്ച ദിക്കിലല്ലാതെ താേന്നുന്നിടത്തൊക്കെ അയകെട്ടുന്നത് കുടുംബത്തിനും വീട്ടുകാർക്കും ദോഷങ്ങളുണ്ടാക്കുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. കുറച്ചുനേരത്തേക്ക് ( അരമണിക്കൂറോ അല്ലെങ്കില്‍ ഒരു മണിക്കൂറോ) മാത്രമാണെങ്കില്‍ ഏതുദിക്കിലും വസ്ത്രങ്ങള്‍ വിരിച്ചിടാമെന്നും അവർ പറയുന്നുണ്ട്.

വീടിന്റെ വടക്ക് – കിഴക്ക് ദിക്കുകളെ ബന്ധിച്ച്‌ മൂലയില്‍ കോണ്‍പോലെ ഒരിക്കലും അയകെട്ടാൻ പാടില്ല. വടക്ക്- വടക്കുകിഴക്ക് ഭാഗങ്ങളെ മുറിച്ചുകടക്കുന്ന രീതിയില്‍ അയകെട്ടുന്നതും അരുത്.

എന്നാല്‍ തെക്ക്- കിഴക്ക് ദിശയില്‍ അയ കെട്ടുന്നതുകാെണ്ട് പ്രശ്നമില്ലെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഇതില്‍ വസ്ത്രമുണക്കുന്നതിന് സമയവും പ്രശ്നമല്ല. വീടിന്റെ ഘടനയ്ക്ക് അനുസരിച്ച്‌ വാസ്തുവിദഗ്ധരുടെ ഉപദേശത്തോടെ മറ്റുവശങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കബോഡുകള്‍ സ്ഥാപിക്കുന്നതിലും വാസ്തു നോക്കേണ്ടതുണ്ട്. മാസ്റ്റർ ബെഡ്റൂമില്‍ തെക്കുപടിഞ്ഞാറ് ഭാഗത്താണ് കബോഡ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയാേജ്യം. തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും കബോഡുകള്‍ സ്ഥാപിക്കാൻ യോജ്യമാണ്. എന്നാല്‍ വടക്കുകിഴക്ക് മൂലയില്‍ വേണ്ട. എന്തുകാരണവശാലും ഇത് അനുവദിക്കരുത്. വാരിവലിച്ചിടാതെ വസ്ത്രങ്ങള്‍ നന്നായി അടുക്കി വൃത്തിയാക്കി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.