ചേർത്തല: ക്ഷേത്രക്കുളത്തില്‍ കൈകഴുകാനെത്തിയ വയോധിക കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടില്‍ രഘുവരന്റെ ഭാര്യ 80 വയസ്സുകാരിയായ സുധാമണി ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ എത്തിയ വയോധികയെ കാണാതാകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിയുന്നത് .
കൈ കഴുകാനായി ക്ഷേത്ര കുളത്തില്‍ എത്തിയപ്പോള്‍ കാല്‍വഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സുരേത, സുരിജ,
സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കള്‍. മരുമക്കള്‍ – പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.
