മാന്നാർ: നെല്‍കൃഷിക്കായി വിത്തു വിതച്ച പാടശേഖരങ്ങളില്‍ വീണ്ടും മടവീഴ്ച.
ചെന്നിത്തല പാടശേഖരങ്ങളില്‍ വീണ്ടും മടവീഴ്ച.
ചെന്നിത്തല 2, 5, 8, 9 ബ്ലോക്ക് പാടശേഖരങ്ങളിലായിരുന്നു ആദ്യം മടവീഴ്ചയുണ്ടായത്. പിന്നാലെ കളിഞ്ഞ ദിവസം 1, 3 ബ്ലോക്കുകളിലും മടവീഴ്ചയുണ്ടായി.
ശക്തമായ മഴയെത്തുടർന്ന് അച്ചൻ കോവിലാറ്റില്‍ ജലനിരപ്പ് ഉയർന്നതാണ് മട വീഴാൻ കാരണം.
അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒന്നാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലും മടവീഴ്ച ഉണ്ടായി.
ഗ്രാവലും മണ്ണും നിറച്ച് ചാക്കുകള്‍ അട്ടിയിടാനുള്ള പെടാപ്പാടും സാമ്പത്തിക ചിലവും വെള്ളത്തിന്റെ ശക്തമായ തള്ളിച്ചയില്‍ പാഴായതിന്റെ വിഷമത്തിലാണ് കർഷകർ. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തില്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
മട വീഴ്ച ഉണ്ടായ സ്ഥലങ്ങളില്‍ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരും. വേനല്‍ മഴയിലും വെള്ളപ്പൊക്കത്തിലും മുൻപ് കൃഷി നാശം സംഭവിച്ചതിന്റെ ആനുകൂല്യങ്ങളോ ഇൻഷുറൻസ് തുകയോ വർഷങ്ങളായിട്ടും പല കർഷകരിലും എത്തിയിട്ടില്ല.
