ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാത: സര്‍വ്വെ നടക്കുന്നതായി റെയില്‍വേ; ചെലവ് പങ്കിടുന്നതില്‍ കേരളം മൗനത്തിലെന്ന് കേന്ദ്രം

ഡൽഹി: നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയില്‍വേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം.

സർവ്വെയുടെ അടിസ്ഥാനത്തില്‍ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കും.

അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതില്‍ കേരളം മൗനം പാലിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. 3726 കോടിയാണ് പദ്ധതിക്ക് നിലവില്‍ ചെലവ് പ്രതീക്ഷിക്കുന്നത്..

രാജ്യസഭയില്‍ ഹാരിസ് ബീരാൻ്റെ പരാമർശത്തിനാണ് റെയില്‍വേയുടെ രേഖാമൂലമുള്ള മറുപടി.