ആരോഗ്യത്തിലും രുചിയിലും മുൻപിൽ; ചീര കൊണ്ടൊരു സൂപ്പ് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

കോട്ടയം: ചീര ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീര കൊണ്ടൊരു സൂപ്പ് ഉണ്ടാക്കിയാലോ? ആരോഗ്യത്തിലും രുചിയിലും മുന്നിട്ട് നില്‍ക്കും.

എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

ചുവന്ന ചീര ചെറുതായി അരിഞ്ഞ് – ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 ചെറുത്
ബട്ടർ – 1 ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
റൊട്ടി കഷണങ്ങള്‍ നെയ്യില്‍ മൊരിച്ചത് – 1 കപ്പ്
കുരുമുളക് പൊടി – ആവശ്യത്തിന്
ഫ്രഷ് ക്രീം – 1 ടേബിള്‍ സ്പൂണ്‍ ( ആവശ്യമെങ്കില്‍ )

തയ്യാറാക്കുന്ന വിധം

ആദ്യം ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ച ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനില്‍ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് റൊട്ടിക്കഷണങ്ങള്‍ മൊരിച്ചത് ഇട്ട് ച്ചുടോടെ വിളമ്പാം.