കൊച്ചി: മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്ക് ഇല്ലെന്ന് ജഡ്ജി.
പ്രത്യേക ജഡ്ജി ഷിബു തോമസിന്റെതാണ് വിശദീകരണം. ഇത് തുറന്ന കോടതിയാണെന്നും ഇവിടെയാര്‍ക്കും വരമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തില്‍ ആയിരുന്നു ജഡ്ജിയുടെ വിശദീകരണം.
ഇന്ന് രാവിലെ കരിവന്നൂര്‍ കേസ് കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത്.
