പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു; ഹാസ്യ സാഹിത്യകൃതികള്‍, കഥ , കവിത, നാടകം, നോവൽ എന്നിവയുടെ രചിതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. കഥയും നോവലും കവിതയും നാടകവുമടക്കം ഒട്ടേറെ കൃതികളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗവും മുൻ ചെയർമാനുമാണ്. ആഭ്യന്തരവകുപ്പിൽ 30 വര്‍ഷത്തോളം ജീവനക്കാരനായിരുന്നു സുകുമാർ. ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ