ഇടുക്കിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു; 12 തീർത്ഥാടകർക്ക് പരിക്ക്

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ-പാല പാതയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു തീർത്ഥാടകർ. ബസിൽ ഉണ്ടായിരുന്നത് തൃശൂർ സ്വദേശികളായിരുന്നു. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാഹനത്തില്‍ ആകെ ഇരുപതോളം പേരായിരുന്നു ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.