വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 15 വയസുകാരൻ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; അന്വേഷണത്തില്‍ സൈക്കിള്‍ കണ്ടെത്തി; പരാതി നല്‍കി കുടുംബം

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുവയസുകാരനെ വീട്ടില്‍ നിന്നും കാണാതായതായി പരാതി.

കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്ത് എന്ന കുട്ടിയെയാണ് കാണാതായത്.
സംഭവത്തില്‍ മാതാപിതാക്കള്‍ കായംകുളം പോലീസിന് പരാതി നല്‍കി.

വഴക്ക് പറഞ്ഞതിനെ തുടർന്നാണ് മകൻ വീട്ടില്‍ നിന്ന് പിണങ്ങിപ്പോയതെന്ന് മാതാവ് പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

അമ്മ വഴക്കുപറഞ്ഞപ്പോള്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാർ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.