കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാങ്കാവ് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ഭാര്യവീട്ടില്‍ വെച്ചാണ് സംഭവം.
നിസാറിന്റെ മൂത്ത മകനും രണ്ടര വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞും സമാന സാഹചര്യത്തില്‍ മരിച്ചതോടെയാണ് നിസാര്‍ ദുരൂഹത ആരോപിച്ച് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നും മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടില്ല. നിസാറും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇരുവരും രണ്ട് വീടുകളിലായാണ് താമസം എന്നുമാണ് വിവരം.
