സ്വന്തം ലേഖകൻ
കൊച്ചി: കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. മുനമ്പം, അഴീക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍.
മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കണ്ടെത്താനുള്ളത്.
മാലിപ്പുറം കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ട് വ്യാഴാഴ്ച വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനന്‍ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
