ഡൽഹി : വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.അലോക് കുമാറും, ആര്‍ എസ് എസ് നേതാക്കളായ കൃഷ്ണ ഗോപാല്‍, രാം ലാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം.
ചടങ്ങിനുള്ള ക്ഷണ പത്രിക അദ്വാനിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പങ്കെടുക്കും എന്ന് സ്ഥിരീകരിച്ചത്.മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും, ചടങ്ങില്‍ പങ്കെടുക്കില്ല എന്നും,ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചെന്നും അത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതില്‍ ബിജെപി ക്ക് ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇവരെ ക്ഷണിച്ചത്.
