നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാവും. അതേസമയം നടന്‍ ജി കൃഷ്ണകുമാറിന് ഇക്കുറി സീറ്റില്ല. പീരുമേട്- വി രതീഷ്, പുതുപ്പള്ളി-രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര- അജിമോന്‍, അടൂര്‍-പന്തളം പ്രതാപന്‍, ചവറ- കെആര്‍ രാജേഷ്, ചടയമംഗലം- ആര്‍എസ് അരുണ്‍രാജ്, ചിറയിന്‍കീഴ്- ബിഎസ് അനൂപ്, അരുവിക്കര- വിവേക് ഗോപന്‍, കോവളം- ടിഎന്‍ സുരേഷ്, നെയ്യാറ്റിന്‍കര- രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി
