ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവില്‍ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോണ്‍ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

 

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുല്‍, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുല്‍ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങല്‍- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയില്‍ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും.

 

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

 

കാട്ടാക്കട – പി കെ കൃഷ്ണദാസ്

 

മഞ്ചേശ്വരം – കെ സുരേന്ദ്രൻ

 

ഉദുമ -മനുലാല്‍ മേലോത്ത്

 

കാഞ്ഞങ്ങാട് – ബല്‍രാജ് എം

 

പയ്യന്നൂർ – എ പി ഗംഗാധരൻ

 

അഴീക്കോട് – കെ കെ വിനോദ് കുമാർ

 

കണ്ണൂർ – സി രഘുനാഥ്

 

മാനന്തവാടി – പി ശ്യാം രാജ്

 

സുല്‍ത്താൻബത്തേരി- കവിത എ എസ്

 

വടകര – അഡ്വ. കെ ദിലീപ്

 

കുറ്റ്യാടി – രാമദാസ് മണലേരി

 

നാദാപുരം – സി പി വിപിൻ ചന്ദ്രൻ

 

ക്വിലാണ്ടി – സി ആർ പ്രഫുല്‍ കൃഷ്ണൻ

 

പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

 

ബാലുശ്ശേരി – സി പി സതീശൻ

 

എലത്തൂർ – ടി ദേവദാസ്

 

കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

 

കോഴിക്കോട് സൗത്ത് – ടി റനീഷ്

 

ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

 

കുന്നമംഗലം – വി കെ സജീവൻ

 

ഷൊർണൂർ – സങ്കു ടി ദാസ്

 

ഒറ്റപ്പാലം – മേജർ രവി

 

മലമ്പുഴ – സി കൃഷ്ണകുമാർ

 

പാലക്കാട് – ശോഭാ സുരേന്ദ്രൻ

 

ചേലക്കര – കെ ബാലകൃഷ്ണൻ

 

മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

 

തൃശൂർ – പത്മജ വേണുഗോപാല്‍

 

ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം

 

ദേവികുളം – എസ്. രാജേന്ദ്രൻ

 

പാലാ – ഷോണ്‍ ജോർജ്

 

വൈക്കം- കെ അജിത്ത്

 

കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

 

പൂഞ്ഞാർ – പി സി ജോർജ്ജ്

 

അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധൻ

 

ഹരിപ്പാട് – സന്ദീപ് വാചസ്പതി

 

ചെങ്ങന്നൂർ – എം വി ഗോപകുമാർ

 

തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്

 

കരുനാഗപ്പള്ളി -വി എസ് ജിതിൻ ദേവ്

 

കുന്നത്തൂർ – രാജി പ്രസാദ്

 

കൊട്ടാരക്കര – ആർ രശ്മി

 

ചാത്തന്നൂർ – ബി ബി ഗോപകുമാർ

 

ആറ്റിങ്ങല്‍ – അഡ്വ. പി സുധീർ

 

നെടുമങ്ങാട് – യുവരാജ് ഗോകുല്‍

 

കഴക്കൂട്ടം – വി മുരളീധരൻ

 

വട്ടിയൂർക്കാവ് – ആർശ്രീലേഖ

 

നേമം – രാജീവ് ചന്ദ്രശേഖർ

 

പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ