ഡല്‍ഹി: ഇന്ത്യയുടെ സ്പിൻ ഇതിഹാസവും മുൻ ക്യാപ്ടനുമായിരുന്ന ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ബി.എസ്. ചന്ദ്രശേഖര്‍, എരപ്പള്ളി പ്രസന്ന, എസ്. വെങ്കിട്ടരാഘവൻ എന്നിവര്‍ക്കൊപ്പം ഇന്ത്യൻ സ്പിൻ ബൗളിംഗിന്റെ ക്ലാസിക് തലമുറയുടെ ഭാഗമായിരുന്നു ബേദി. ഇന്ത്യൻ ടെസ്റ്റ് ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പത്ത് ഏകദിനങ്ങളില്‍ നിന്നായി ഏഴുവിക്കറ്റുകളും നേടി.
1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ തകര്‍ത്ത് ഏകദിന ചരിത്രത്തില്‍ ആദ്യവിജയം നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു. 1967 മുതല്‍ 1979 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു.1971ല്‍ ഇംഗ്ലണ്ടിനെതിരെ പരമ്ബര വിജയത്തില്‍ ഇന്ത്യയെ നയിച്ചത് ബേദിയായിരുന്നു.
