അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം ; കേരളത്തില്‍ 50 ലക്ഷം വീടുകളില്‍ ലഘുലേഘ എത്തിക്കും.

അയോധ്യയിലെ താത്കാലിക ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച്‌ പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണ്തീരുമാനിച്ചിരിക്കുന്നത്. പത്തു കോടി വീടുകളിലെങ്കിലും രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം കൈമാറുക എന്നതാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് വ്യക്തമാക്കുന്നു.

ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികള്‍. കേരളത്തില്‍ 50 ലക്ഷം വീടുകൡലാണ് അക്ഷതവും ലഘുലേഘയും എത്തിക്കുന്നത്. ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 15നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും പ്രാണ്‍ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള പൂജകള്‍ ജനുവരി 16 മുതല്‍ ജനുവരി 22 വരെ തുടരുമെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു.