അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി

കോട്ടയം: അയര്‍ക്കുന്നത്ത് 15കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി.

പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് കേസില്‍ നാളെ വിധി പറയും. പീഡനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൊലപാതം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച്‌ പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്ബനിയുടെ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു.

തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു.

അയര്‍ക്കുന്നം പൊലീസാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം എൻ പുഷ്‌കരൻ ഹാജരായി.