കോട്ടയം: ഓണത്തിന്ന് പായസം അല്പം വെറൈറ്റി ആക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കിയെടുക്കാവുന്ന അവല്‍ കാരറ്റ് പായസം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
വെള്ള അവല്‍- 2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
പഞ്ചസ്സാര – 1 – 1 1/4 കപ്പ് (ഇഷ്ടമുള്ള മധുരത്തിനനുസരിച്ചു)
പാല്‍- 1 ലിറ്റർ
നെയ്യ് – 5 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി – 1/2 ടി സ്പൂണ്‍
കശുവണ്ടിയും കിസ്മിസും
തയ്യാറാക്കുന്ന വിധം
2 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാകുമ്ബോള്‍ അതില്‍ കാരറ്റ് ചേർത്ത് 7-8 മിനിട്ടോളം ഇളക്കിക്കൊണ്ടു പാകം ചെയ്യുക. പാകമായ കാരറ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അതിലേക്കു അവല്‍ ഇട്ടു വറുക്കുക. നെയ്യ് കൂടുതല്‍ ആവശ്യം എന്ന് തോന്നിയാല്‍ ചേർക്കണം. അവല്‍ ഒടിയുന്ന പരുവമാണ് പാകം. പാകമായ അവലിലെക്കു കാരറ്റും പഞ്ചസ്സാരയും ചേർത്ത് നന്നായി ഇളക്കുക. പഞ്ചസ്സാര അലിയാൻ തുടങ്ങുമ്ബോള്‍ പാല് ചേർത്ത് തിളപ്പിക്കുക. പാല് തിളച്ചാല്‍ 3-4 മിനിട്ട് ചെറുതീയില്‍ ഇളക്കിക്കൊണ്ടു വേവിച്ചിട്ട് തീ കെടുത്തുക. ഏലക്കാപ്പൊടി പായസത്തിനു മുകളില്‍ തൂവി പാത്രം അടച്ചു വയ്ക്കുക. 10 മിനിട്ട് കഴിയുമ്പോള്‍ കശുവണ്ടിയും കിസ്മിസും 1 ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുത്തു പായസത്തില്‍ ചേർത്ത് ഇളക്കുക. ചൂടോടെ തന്നെ അവല്‍ കാരറ്റ് പായസം ആസ്വദിക്കൂ.
