ഓസ്റ്റിയോപൊറോസിസ്; കാരണങ്ങളെയും ലക്ഷണങ്ങളെയും തിരിച്ചറിയാതെ പോകരുത്

കോട്ടയം : അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്‍ബലമാകാനും കാരണമാകും. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

ഓസ്റ്റിയോപൊറോസിസിന് പിന്നലെ കാരണങ്ങള്‍: 

കായികാധ്വാനം ഇല്ലാത്തത്, വിറ്റാമിൻ ഡിയുടെ കുറവ്, അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, കാത്സ്യത്തിന്‍റെ കുറവ് തുടങ്ങിയവയൊക്കെ രോഗ സാധ്യതയെ കൂട്ടാം.

ലക്ഷണങ്ങള്‍: 

അസ്ഥി വേദന, നടുവേദന, മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്തു വേദന, ചെറിയ വീഴ്ചകൾക്കോ ​​പരിക്കുകൾക്കോ ​​ശേഷം പെട്ടെന്ന് ഉണ്ടാകുന്ന അസ്ഥി ഒടിവുകൾ, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങളാണ്.

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

പാല്‍, തൈര്, ബട്ടര്‍, ചീസ് പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, മുട്ട, മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയ കാത്സ്യം അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്. കൂടാതെ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക. ഒപ്പം വ്യായാമവും ചെയ്യാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.