അട്ടപ്പാടിയിലെ മലയിടുക്കില്‍ കഞ്ചാവ് കൃഷി; 9 തടങ്ങളിലായി നട്ടുവളര്‍ത്തിയത് 71 ചെടികള്‍; വെട്ടി നശിപ്പിച്ച്‌ എക്സൈസ്

പാലക്കാട്: അട്ടപ്പാടിയില്‍ മലയിടുക്കില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു.

അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ പാടവയല്‍ വില്ലേജിലെ ഭൂതയാറിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
9 തടങ്ങളിലായി നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്.

അഗളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എ.ഷൗക്കത്തലിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) നന്ദകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രമോദ്, ചന്ദ്രൻ, രജീഷ്, സുധീഷ് കുമാർ, നിഥുൻ, അനൂപ് എന്നിവരും, പുതുർ ഫോറസ്ററ് റേഞ്ച് പാർട്ടിയും പരിശോധനയില്‍ പങ്കെടുത്തു.