അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ.

ന്യൂഡൽഹി : എന്നാ പറ്റി ദേശീയ കരസേന ദിന പരേഡിന് ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലെ പൂഞ്ച് രജൗരി മേഖലകളില്‍ തീവ്രവാദികളുടെ സാന്നിധ്യം വര്‍ധിച്ചതായി കരസേന മേധാവി നേരത്തെ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

ബ്രിട്ടീഷുകാര്‍ പിന്മാറുകയും രാജ്യത്തെ ആദ്യ കരസേന മേധാവി സ്ഥാനമേല്‍ക്കുകയും ചെയ്തതിൻ്റെ ഓര്‍മ പുതുക്കിയാണ് എല്ലാവര്‍ഷവും ജനുവരി 15 ദേശീയ കരസേന ദിനം രാജ്യം ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലഖ്‌നൗവില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കിയത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ പൂഞ്ച് രജൗരി മേഖലകളില്‍ തീവ്രവാദികളുടെ സാന്നിധ്യം വര്‍ധിച്ചെന്ന പരാമര്‍ശം ലക്നൗവില്‍ നടന്ന കരസേന ദിന പരേഡിലും അദ്ദേഹം ആവര്‍ത്തിച്ചു. ചൈന പാക് പിന്തുണയോടെ ഈ മേഖലയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാൻ ഇന്ത്യ ഓപ്പറേഷൻ ‘ശിവശക്തി’ ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുൻപ് കരസേന മേധാവി നടത്തിയ സമാന പ്രസ്താവന ഉയര്‍ത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന് എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സേനയിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകളും ലഖ്‌നൗവില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ കരസേന മേധാവി സമ്മാനിച്ചു.