കോട്ടയം: ഏറ്റുമാനൂര്‍ കുറ്റിയേക്കവല മണ്ണാര്‍കുന്ന് റോഡില്‍ വച്ച് വാഹനം ഓവര്‍ ടേക്ക് ചെയ്തുവെന്ന കാരണത്താല്‍ യുവാവിനെ കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റിൽ.
അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് കരോട്ടു നാലാങ്കല്‍ വിഷ്ണു പ്രസാദിനെയാണ് (24) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണു പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സ്കൂട്ടറില്‍ ഓവര്‍ ടേക്ക് ചെയ്ത യുവാവിനെ വാഹനം കുറുകെ വച്ച് തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റും താക്കോലും ഉപയോഗിച്ച് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രതിയ്ക്കെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
