അതിമാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

അതിമാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. എറണാകുളം ജില്ലയിലെ രാത്രികാല സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടെയാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ 50കാരനായ മോണ്ടൽ മജ്ബൂർ ആണ് പരിശോധനയിൽ അറസ്റ്റിലായത്. കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി ഭാഗത്ത് വച്ചാണ് വില്പനക്ക് കൈവശം വെച്ച ഓപ്പിയോയിട് വിഭാഗത്തിൽ പെടുന്ന അതിമാരക മയക്കുമരുന്നുമായ ബ്രൗൺ ഷുഗറുമായി പ്രതി പിടിയിലായത്.

0.691ഗ്രാം ബ്രൗൺ ഷുഗറും, 30 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. പ്രതിക്കെതിരെ കോതമംഗലം എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ഷമീർ വിഎ, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പിവി, ഉബൈസ് പിഎം, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെഎ, ഡ്രൈവർ പ്രിന്റ് ഓഫീസർ കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.