അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ആർപിഎഫ് പിടികൂടി; പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്; ഒരു ലക്ഷം രൂപയുടെ 12 കെട്ടുകളും 50,000 രൂപയുടെ 9 കെട്ടുകളും 30,000 രൂപയുടെ ഒരു കെട്ടുമാണ് പിടികൂടിയത്

പുനലൂർ: അനധികൃതമായി ട്രെയിനില്‍ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ ആർപിഎഫ് പിടികൂടി. എഗ്മോർ – കൊല്ലം ട്രെയിനില്‍ നിന്നാണ് പണം പിടി കൂടിയത്.

പുനലൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്ബായിരുന്നു പണം പിടികൂടിയത്. സംഭവത്തില്‍ മധുര കാമരാജ്ശാല സ്വദേശി എസ്. സുരേഷ് (65) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 16,80,000 രൂപയാണ് പിടികൂടിയത് .
ആർപിഎഫിന്‍റെ പരിശോധനക്കിടയില്‍ സംശയം തോന്നിയ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷം രൂപയുടെ 12 കെട്ടുകളും 50000 രൂപയുടെ ഒന്പത് കെട്ടുകളും,30000 രൂപയുടെ ഒരു കെട്ടുമാണ് പിടികൂടിയത്. ആർപിഎഫ് മേല്‍ നടപടികള്‍ സ്വീകരിച്ചു.