പത്തനംതിട്ട : അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജയൻ പറഞ്ഞു. അച്ചടക്ക നടപടിയെടുത്തതില്‍ പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും തന്‍റെ ഘടകമായ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ്നടപടിയെടുത്തതെന്നും എപി ജയന്‍ പറഞ്ഞു. നടപടി ഇതുവരെ തന്നെ അറിയിച്ചിട്ടില്ല. താൻ ഉള്‍പ്പെട്ട ഘടകം സംസ്ഥാന കൗണ്‍സില്‍ ആണ്.
അതിലാണ് നടപടി തീരുമാനിക്കേണ്ടത്. ആ രീതി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല സാമ്ബത്തിക കാര്യങ്ങള്‍ സുതാര്യം ആണ്. ഫാം ആയി ബന്ധപ്പെട്ട എല്ലാം പാര്‍ട്ടിക്ക് രേഖ മൂലം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നും എപി ജയന്‍ ആരോപിച്ചു. കൗണ്‍സില്‍ പോലും ചര്‍ച്ച ചെയ്യും മുൻപ് ചാനലില്‍ വാര്‍ത്ത വരുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അങ്ങനെ വിവരം ചോരാൻ പാടില്ല.പാര്‍ട്ടിയില്‍ തനിക്ക് എതിരെ ഗൂഢാലോചന നടത്തിയ ആളുകളെ അറിയാം. അത് പിന്നെ തുറന്നു പറയും.
നടപടി ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വം അറിയിച്ചാല്‍ അപ്പോള്‍ തുറന്നു പറയും ഗൂഢാലോചന നടത്തിയ ആളുകളെ കുറിച്ച്, അവരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആയി തുടരുമെന്നും സിപിഐ വിടില്ലെന്നും ചെങ്കൊടി പുതച്ച് മരിക്കുമെന്നും എപി ജയന്‍ പറഞ്ഞു. ആരോപണങ്ങളില്‍ സൈബര്‍ സഖാക്കള്‍ക്ക് മറുപടിയില്ലെന്നും എപി ജയന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറിയില്‍ നിന്ന് ബ്രാഞ്ച് അംഗത്തിലേക്ക് ഒതുങ്ങിയ എ.പി. ജയൻ സിപിഐയോട് ഗുഡ് ബൈ പറയുമെന്നാണ് എതിര്‍ച്ചേരിയുടെ പ്രചരണത്തെയും എപി ജയന്‍ തള്ളികളഞ്ഞു.
അതിനിടെ, എ.പി. ജയനെതിരായ നടപടിയില്‍ പ്രതിഷേധിച്ചുള്ള പ്രവര്‍ത്തരുടെ കൂട്ടരാജി ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുകയാണ്. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയുള്ള നടപടിയില്‍, കണ്‍ട്രോള്‍ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കാനാണ് മുൻ ജില്ലാസെക്രട്ടറിയുടെ തീരുമാനം. എന്നാല്‍ എ.പി. ജയൻ പോര്‍ മുഖം തുറക്കുന്നത് ആകട്ടെ സ്വന്തം ജില്ലയിലെ എതിര്‍ചേരിക്ക് നേരെയാണ്. അനധികൃത സ്വത്ത് സമ്ബാദന പരാതിയില്‍ തുടങ്ങി നടപടിയില്‍ വരെ കാര്യങ്ങള്‍ എത്തിച്ച നേതാക്കളെ ഉന്നമിട്ടാകും വരുംകാല പ്രവര്‍ത്തനമെന്ന് ജയൻ പറയാതെ പറയുന്നു.
