അഗ്നിവീർ ജനറല്‍ ഡ്യൂട്ടി, ക്ലാർക്ക്, ടെക്നീഷ്യൻ ട്രേഡ് മാൻ തുടങ്ങി 25,000-ത്തിലധികം തസ്തികകളിലേക്ക് നിരവധി ഒഴിവുകള്‍. അവിവാഹിതരായ പുരുഷ വനിത ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈൻ വഴി അപേക്ഷിക്കാൻ കഴിയും.
ജനറല്‍ തസ്തികകളില്‍ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സില്‍ മുഴുവൻ വിഷയങ്ങളിലും 45% മാർക്കും ഓരോ വിഷയത്തിന് 33% ശതമാനം മാർക്കും കരസ്ഥമാക്കിയിരിക്കണം. ടെക്ക്നിക്കല്‍ തസ്തികകളില്‍ അപേക്ഷിക്കുന്നവർ പ്ലസ് ടുവിന് ഫിസികിസ്, ബയോളജി, കെമസ്ട്രി എന്നീ വിഷയങ്ങള്‍ വിജയിക്കണം. ഒപ്പം മൊത്തത്തില്‍ 50% മാർക്കും ഓരോ വിഷയത്തില്‍ കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ്സിന് ശേഷം ഐ ടി ഐ കോഴ്സ് പൂർത്തിയാക്കണം.
ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടുവില്‍ ഏതെങ്കിലും സ്ട്രീമില്‍ കുറഞ്ഞത് 60% ശതമാനം മാർക്കും ഓരോ വിഷയത്തില്‍ 50% മാർക്കും നേടണം. ഇവർ ഇംഗ്ലീഷ്, മാത്ത്സ്, അല്ലെങ്കില്‍ അക്കൗണ്ടിങ് വിഷയങ്ങല്‍ നിർബന്ധമായും പഠിച്ചിരിക്കണം. ട്രേഡ് മാൻ തസ്തികയില്‍ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സില്‍ ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്കോടെ 8-ാം ക്ലാസ്സ് അല്ലെങ്കില്‍ പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.
ഓണ്‍ലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലിയി എന്നീ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രീയ നടക്കുന്നത്. ആദ്യം ഘട്ടത്തില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും, ഈ ഓണ്‍ലൈൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തില്‍ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അടുത്ത ഘട്ടത്തിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അഗ്നിവീറിന്റെ താഴെക്കാടുത്തിരിക്കുന്ന ഒഫിഷ്യല്‍ സൈറ്റ് പരിശോധിക്കുക. https://www.joinindiannavy.gov.in/en/page/agniveer-ways-to-join.html
