കോട്ടയം: ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.
ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ വിചാരിച്ച ഫലം കിട്ടണമെന്നില്ല.
ചിലപ്പോള്‍ ഇവ അലർജി വരെ ഉണ്ടാക്കാം. അതിനാല്‍, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങള്‍ തേടുന്നതാണ് എപ്പോഴും നല്ലത്.
നിങ്ങളുടെ വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാല്‍ ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ എളുപ്പത്തില്‍ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തില്‍ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.
ആവശ്യമായ സധനങ്ങള്‍
അരി – 2 ടേബിള്‍സ്‌പൂണ്‍
കറ്റാർവാഴ ജെല്‍ – 2 ടേബിള്‍സ്‌പൂണ്‍
റോസ് വാട്ടർ – 1 ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍സ്‌പൂണ്‍
വൈറ്റമിൻ ഇ കാപ്‌സ്യൂള്‍ – 2 എണ്ണം
തയ്യാറാക്കുന്ന വിധം
അരി അല്‍പ്പം വെള്ളത്തില്‍ 2 മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ കറ്റാർവാഴ ജെല്‍ എടുക്കണം അതിലേക്ക് ഒരു ടേബിള്‍സ്‌പൂണ്‍ അരി കുതിർത്ത വെള്ളവും റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും വൈറ്റമിൻ ഇ കാപ്‌സ്യൂളും ചേർത്ത് ക്രീം രൂപത്തിലാക്കുക. ഇതിനെ ഒരു ബോട്ടിലിലാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് മുഖം നന്നായി വൃത്തിയാക്കി ഈ ക്രീം പുരട്ടിക്കൊടുക്കുക. പിറ്റേദിവസം രാവിലെ കഴുകി കളയാവുന്നതാണ്.
