അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; രാജ്യത്ത് ജാഗ്രത നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇന്റലിജൻസ്. പിന്നാലെ രാജ്യത്ത് ജാഗ്രത നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പാകിസ്താൻ‌ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജാഗ്രത നിർദ്ദേശത്തെ തുടർന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പരിശോധന നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.