ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന; ചങ്ങനാശേരി സ്വദേശി എക്സൈസിന്റെ പിടിയിൽ

കോട്ടയം: ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ

ചങ്ങനാശേരി വെങ്കോട്ട പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായരെയാണ്
നാലു കുപ്പി മദ്യവും മദ്യം വിറ്റ പണവുമായി
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ വെച്ച് പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം ന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. മുൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവതിയുമായി ജീവിക്കുകയും മദ്യ വില്പന നടത്തി വരികയും ആയിരുന്നു ഇയാൾ.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ വടിവാൾ വീശി ഭയപ്പെടുത്തി ഓടിച്ചാണ് ഇയാൾ മദ്യ വില്പന നടത്തിവന്നിരുന്നത്
ആവശ്യക്കാരുടെ വേഷത്തിൽ എക്സൈസ് സംഘം മഫ്തിയിൽ എത്തുകയും ആളറിയാതെ മദ്യം കൊടുത്ത് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിനോദ് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ.,പ്രശോഭ കെ. വി, ശ്യാംശശിധരൻ, അനീഷ് രാജ് .കെ ആർ വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എക്സൈസ് ഡ്രൈവർ അനിൽ കെ. കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.