വിശാഖപട്ടണത്ത് ജയ്സ്വാള്‍ ‘ഷോ’; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സൂപ്പര്‍ ജയം; പരമ്പര സ്വന്തമാക്കി

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൂപ്പർ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.

യശ്വസി ജയ്സ്വാളിൻന്റെ സെഞ്ച്വറി, രോഹിത്തിന്റെയും കൊഹ്ലിയുടെയും അർദ്ധ സെഞ്ച്വറി കരുത്തോടെയായിരുന്നു ഇന്ത്യയുടെ വിജയം. 271 റണ്‍സ് എന്ന വിജയം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ പൂർത്തിയാക്കിയത്.

ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന്റെ നാണക്കേടാണ് ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യ മാറ്റിയെടുത്തത്.

യശ്വസി ജയ്സ്വാളിന്റെ കന്നി ഏകദിന സെഞ്ച്വറിയാണിത്. 121 പന്തില്‍ 116 റണ്‍സ് അടിച്ച്‌ ജയ്സ്വാളും 45 പന്തില്‍ 65 നേടി കൊഹ്ലിയും പുറത്താകാതെ നിന്നു. 75 റണ്‍സെടുത്ത് രോഹിത് പുറത്തുപോയതോടെയാണ് കൊഹ്ലി ക്രീസില്‍ എത്തിയത്.