തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.
അനധികൃത സ്വന്ത് സമ്പാദന കേസുള്‍പ്പെടെയുള്ള പരാതികളിലാണ് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്.
ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തല്‍. പ്രധാനമായും ഉയർന്നിരുന്നത് നാല് ആരോപണങ്ങളായിരുന്നു.
അതേസമയം റിപ്പോർട്ട് സമർപ്പിച്ചാല്‍ ഉടൻ കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ എം എല്‍ എ പ്രതികരിച്ചു
