നായ കുറുകേ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപ്പെട്ട യുവതി മരിച്ചു. വിനീത (42) ആണ് മരിച്ചത്. വിനീതയും ഭര്‍ത്താവ് ജയകുമാറും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.

തൊട്ടുപിന്നാലെ വന്ന ടിപ്പര്‍ വിനീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. വെള്ളിയാഴ്ച രാവിലെ കൊച്ചുപാരിപ്പള്ളിയ്‌ക്ക് സമീപം പോലീസ് മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തേയ്‌ക്ക് ജോലിക്ക് പോകുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു.