ഇരുചക്ര വാഹനത്തെ കാർ ഇടിച്ചുതെറിപ്പിച്ചു; അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഇരുചക്ര വാഹനത്തെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കടയ്ക്കൽ സ്വദേശികളായ അംബിക, രഞ്ജിത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിളിമാനൂർ പാപ്പാലിയിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പുറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയും ചെയ്തു. ഈ കാർ ഇനിയും കണ്ടെത്താനായിട്ടില്ല.