കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പ് പനങ്കാവ് ക്ഷേത്രത്തിനു സമീപം മണ്ണാമ്പിൽചിറ വിഷണു സത്യൻ (22) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെമ്പ് സ്വദേശി സുജിത്തിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ട്രസ് വർക്ക് തൊഴിലാളികളാണ്.
