തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ: വിയ്യൂർ പവർ ഹൗസിന് സമീപം തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ (21) ആണ് മരിച്ചത്.

തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്.