കോട്ടയം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളും 24 ട്രെയിനുകളില്‍ അധിക സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യവും റെയില്‍വേ ഏര്‍പ്പെടുത്തും.
രണ്ട് ട്രെയിനുകളുടെ സമയക്രമം ഭക്തരുടെ സൗകര്യമനുസരിച്ച് ക്രമീകരിക്കും.
നാഗര്‍കോവില്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് പൊങ്കാല സ്‌പെഷ്യല്‍ അണ്‍റിസര്‍വ്ഡ് ട്രെയിന്‍. പാസഞ്ചര്‍ ട്രെയിനുകള്‍ നിറുത്തുന്ന ഇടത്തെല്ലാം സ്റ്റോപ്പുണ്ട്. നാഗര്‍കോവില്‍ സ്‌പെഷ്യല്‍ തിരുവനന്തപുരത്തുനിന്ന് 12ന് രാത്രി 8.55ന് പുറപ്പെട്ട് രാത്രി 11.20ന് നാഗര്‍കോവിലില്‍ എത്തും. അവിടെ നിന്ന് 13ന് പുലര്‍ച്ചെ 1.30ന് പുറപ്പെട്ട് രാവിലെ 3.30ന് തിരുവനന്തപുരത്തെത്തും.
എറണാകുളത്തു നിന്നുള്ള സ്‌പെഷ്യല്‍ 13ന് പുലര്‍ച്ചെ 1.30ന് പുറപ്പെട്ട് കോട്ടയംവഴി രാവിലെ 6.30ന് തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് 7.40ന് എറണാകുളത്തെത്തും. കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.25ന് പകരം രണ്ടിനും കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്‌സ്പ്രസ് 10.10ന് പകരം 11.10നുമായിരിക്കും പുറപ്പെടുക.
അധിക സ്റ്റോപ്പുകള്‍
പൊങ്കാല ദിവസം കന്യാകുമാരി-പുനലൂര്‍ എക്‌സ്പ്രസിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് സ്റ്റേഷനുകളിലും സ്റ്റോപ്പ്. ചെന്നൈ സൂപ്പര്‍ഫാസ്റ്റ്- കഴക്കൂട്ടം,ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍. ചെന്നൈ മെയില്‍-കഴക്കൂട്ടം,ചിറയിന്‍കീഴ്,കടയ്ക്കാവൂര്‍. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ്- കടയ്ക്കാവൂര്‍. മധുര -പുനലൂര്‍ എക്‌സ്പ്രസ്- പള്ളിയാടി,കുഴിത്തുറ, ബാലരാമപുരം,നേമം. പരശുറാം- ബാലരാമപുരം. അനന്തപുരി എക്‌സ്പ്രസ്- കൊച്ചുവേളി,ബാലരാമപുരം,നേമം. കെ.കെ.എക്‌സ്പ്രസ്- ഏറ്റുമാനൂര്‍,പരവൂര്‍,ചിറയിന്‍കീഴ്. കുര്‍ള- തുറവൂര്‍,മാരാരിക്കുളം,പരവൂര്‍.
ശബരി എക്‌സ്പ്രസ്- ഇരിങ്ങാലക്കുട,ചാലക്കുടി,അങ്കമാലി,തൃപ്പൂണിത്തുറ,ഏറ്റുമാനൂര്‍, പരവൂര്‍,കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്. മലബാര്‍ എക്‌സ്പ്രസ്- മയ്യനാട്,കടയ്ക്കാവൂര്‍. വേണാട്- മുരുക്കുംപുഴ. ഏറനാട്- മാരാരിക്കുളം. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്- നാഗര്‍കോവില്‍ ടൗണ്‍,വിരാലൂര്‍,പള്ളിയാടി,കുഴിത്തുറ,ധനുവച്ചപുരം, അമരവിള,ബാലരാമപുരം. കന്യാകുമാരി-പുനലൂര്‍ എക്‌സ്പ്രസ്- നാഗര്‍കോവില്‍,നിരാനല്ലൂര്‍, പള്ളിയാടി,കുഴിത്തുറ, അമരവിള.
വൈഷ്‌ണോദേവി എക്‌സ്പ്രസ്- നെയ്യാറ്റിന്‍കര,പാറശാല,ഇരണിയല്‍,നാഗര്‍കോവില്‍ ടൗണ്‍. ഷാലിമാര്‍ എക്‌സ്പ്രസ്- മാരാരിക്കുളം,തുറവൂര്‍. ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ്- തുറവൂര്‍,മാരാരിക്കുളം, അമ്ബലപ്പുഴ,ഹരിപ്പാട്. മധുര-തിരുവനന്തപുരം എക്‌സ്പ്രസ്- പരവൂര്‍,കടയ്ക്കാവൂര്‍,ചിറയിന്‍കീഴ്,മുരുക്കുംപുഴ,പേട്ട.
മംഗലാപുരം-തിരുവനന്തപുരം- തുറവൂര്‍, മാരാരിക്കുളം,പേട്ട. ചെന്നൈ മെയില്‍- പരവൂര്‍,കടയ്ക്കാവൂര്‍,ചിറയിന്‍കീഴ്,പേട്ട. മംഗലാപുരത്തേക്കുള്ള മലബാര്‍- മയ്യനാട്,പേട്ട. മൈസൂര്‍ എക്‌സ്പ്രസ്- തുറവൂര്‍, മാരാരിക്കുളം.
