പുല്ലുമുറിക്കുന്ന മെഷീന്റെ ബ്ലേഡ് തട്ടി മുറിവേറ്റ മൂര്‍ഖൻ പാമ്പിനെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി; പാമ്പിന് ഒരാഴ്ച്ച റെസ്റ്റ് നിർദേശിച്ച് ഡോക്ടർമാർ

സ്വന്തം ലേഖകൻ 

കണ്ണൂര്‍: പുല്ലുമുറിക്കുന്ന മെഷീന്റെ ബ്ലേഡ് തട്ടി മുറിവേറ്റ മൂര്‍ഖൻ പാമ്പിനെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. തളിപ്പറമ്പ് പാളയാട് നിന്നാണു പാമ്പിനെ കൊണ്ടുവന്നത്. മരുന്നു നല്‍കാനും ഒരാഴ്ചത്തെ സംരക്ഷണത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

തളിപ്പറമ്പ് റേഞ്ച് ഓഫിസറുടെ നിര്‍ദേശപ്രകാരം സര്‍പ്പ ടീം അംഗവും പ്രസാദ് ഫാൻസ് മെംബറുമായ സുജിത്ത്, മനോജ് മാധവൻ എന്നിവരാണു പാമ്ബിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ഒരാഴ്ചയ്ക്കു ശേഷം പാമ്പിനെ അതിന്റെ ആവാസവ്യവസ്ഥയില്‍ തുറന്നുവിടും. ഡോ.നവാസ് ഷെരീഫും ഡോ.ഷെറിനും ചേര്‍ന്നാണു പാമ്ബിനെ ചികിത്സിച്ചത്. 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന മൂര്‍ഖൻ പാമ്ബിനെ കൊന്നാല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും കൂടിയ ശിക്ഷ ലഭിക്കും.