12 കോടിക്ക് പിന്നാലെ 10 കോടിയുടെ സമ്മാനവുമായി മണ്‍സൂണ്‍ ബമ്പര്‍; നറുക്കെടുപ്പ് ജൂലായില്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു.

മേയ് 29ന് നടന്ന വിഷു ബമ്പർ നറുക്കെടുപ്പിന് പിന്നാലെയായിരുന്നു മണ്‍സൂണ്‍ ബമ്പർ ടിക്കറ്റ് റിലീസ് ചെയ്തത്. 10 കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം.

ടിക്കറ്റ് വില 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ചു പേർക്കും മൂന്നാംസമ്മാനം 10 ലക്ഷം രൂപവീതം 5 പേർക്കും ലഭിക്കും. ജൂലായ് 26നാണ് നറുക്കെടുപ്പ് നടക്കുക,

ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വീട്ടി വിശ്വംഭരനാണ് വിഷു ബമ്പറിന്റെ ഒന്നാംസമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ. 76കാരനായ വിശ്വംഭരൻ സഹോദരി സുമതിക്കുട്ടിയെ സൂക്ഷിക്കാൻ ഏല്‍പ്പിച്ചിരുന്ന ടിക്കറ്റ് നറുക്കെടുപ്പിന് രാവിലെ വാങ്ങി വിജയം ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് സഹോദരിയുടെ മരുമകള്‍ ഇന്ദു സുരേഷിനെയും കൂട്ടി ആലപ്പുഴ കൈതവനയിലെ തൃക്കാർത്തിക ലോട്ടറി ഏജൻസിയിലെത്തി. ഇതോടെ കേരളം കാത്തിരുന്ന ഭാഗ്യവാൻ വെളിച്ചത്തായി.