അരവിന്ദ് കേ‌ജ്‌രിവാളിന്റെ ഷുഗര്‍ നില 320 ആയി ഉയര്‍ന്നു; ജയിലില്‍ ഇൻസുലിൻ നല്‍കി

ഡല്‍ഹി: തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇൻസുലിൻ നല്‍കി.

ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഷുഗർ നില 320 ആയി ഉയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് ഇൻസുലിൻ നല്‍കിയത്.

‘മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന് ഇൻസുലിൻ വേണം. എന്നാല്‍ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ മനഃപൂർവം അദ്ദേഹത്തിന് നല്‍കിയില്ല. പറയൂ, ബിജെപിക്കാരേ! ഇൻസുലിൻ ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ നല്‍കുന്നത്’ -ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പ്രസ്താവനയില്‍ പറഞ്ഞു.

ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും തനിക്ക് ജയില്‍ അധികൃതർ ഇൻസുലിൻ നല്‍കിയില്ലെന്ന് കേജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. എയിംസില്‍ നിന്നുള്ള വിദഗ്‌ദ്ധരുമായി നടത്തിയ വീഡിയോ കണ്‍സള്‍ട്ടേഷനില്‍ ഇൻസുലിന്റെ കാര്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതർ നല്‍കുന്ന വിശദീകരണം.